മോഹന്‍ലാല്‍ – രഞ്ജിനി കോമ്പിനേഷനില്‍ എത്തിയ ഒരു സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് ഗാന രചയിതാവ് ഷിബു ചക്രവര്‍ത്തി. ബ്രദര്‍ – സിസ്റ്റര്‍ സ്നേഹ ബന്ധം അടയാളപ്പെടുത്തുന്ന ഗാനം പൊടുന്നനെ പ്രണയ ഗാനമാക്കി മാറ്റിയ വിഷമ കഥയാണ് ‘ചരിത്രം എന്നിലൂടെ’ എന്ന സഫാരിടിവിയുടെ പ്രോഗ്രാമില്‍ ഷിബു ചക്രവര്‍ത്തി പങ്കുവച്ചത്.
ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍
‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന സിനിമ പെട്ടെന്ന് പ്ലാന്‍ ചെയ്തു ചെയ്ത സിനിമയായിരുന്നു. അതിലെ ഒരു പാട്ട് ബ്രദര്‍, സിസ്റ്റര്‍ റിലേഷന്‍ വേണ്ടി ചെയ്തതായിരുന്നു. മോഹന്‍ലാലിന്റെ ക്യാരക്ടര്‍ തട്ടിപ്പൊക്കെ നടത്തുന്ന ഒരു ഫ്രോഡ് ക്യാരക്ടര്‍ ആയിരുന്നു. അയാളുടെ അനിയത്തി മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നത് കൊണ്ട് പണത്തിനു കൂടുതല്‍ ആവശ്യമാണ്. അതുകൊണ്ട് ഇയാള്‍ ഫ്രോഡ് പണി ചെയ്തു പൈസയുണ്ടാക്കുന്ന കഥാപാത്രമായിരുന്നു. ബ്രദര്‍, സിസ്റ്റര്‍ റിലേഷന്‍ കാണിക്കുന്ന ഒരു ഗാനം വേണമെന്നു പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം അന്നത്തെ സിനിമയിലെല്ലാം പ്രണയ ഗാനങ്ങള്‍ മാത്രമായിരുന്നു. അല്ലാതെയുള്ള സന്ദര്‍ഭങ്ങള്‍ കിട്ടുന്നത് അപൂര്‍വ്വമാണ്. പക്ഷേ എന്റെ സന്തോഷത്തിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അതിലെ ഫ്രോഡ് കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ താല്പര്യപ്പെട്ടില്ല. അത് ശ്രീനിവാസന് ചെയ്യാന്‍ തീരുമാനിച്ചു. ശ്രീനിവാസന് ചെയ്യാനിരുന്ന കഥാപാത്രം മോഹന്‍ലാലും ചെയ്യാന്‍ തീരുമാനമായി. അതോടെ സിസ്റ്റര്‍, ബ്രദര്‍ റിലേഷന്‍ ഗാനം മാറ്റി. മോഹന്‍ലാല്‍, നായിക പ്രണയത്തിനു വേണ്ടി ആ വരികള്‍ ഞാന്‍ മാറ്റി എഴുതി. ‘നിന്നെ അണിയിക്കാന്‍ താമര നൂലിനാല്‍ ഞാനൊരു പൂത്താലി തീര്‍ത്തു വച്ചു, നീവരുവോളം വാടാതിരിക്കുവാന് ഞാന്‍ അത് എടുത്തു.വച്ചു എന്റെ ഹൃത്തില്‍ എടുത്തുവച്ചു’ എന്ന ഹിറ്റ് വരികള്‍ ഞാന്‍ വളരെ മൂഡ് ഓഫില്‍ കടപ്പുറത്തിരുന്നു എഴുതിയതാണ്. അത് ആ ഗാനത്തിലെ ഏറ്റവും ഹിറ്റ് വരികളായി മാറി’. ഷിബു ചക്രവര്‍ത്തി പറയുന്നു.
Post Your Comments