ഹൈദരാബാദ്: രാം ചരണ്‍ കേന്ദ്ര കഥാപാത്രമാവുന്ന ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രം ആരംഭിച്ചു. സിനിമയുടെ പൂജ ഇന്ന് ഹൈദരാബാദിൽ നടന്നു. ഇത് ആദ്യമായാണ് ശങ്കറും രാം ചരണും ഒന്നിക്കുന്നത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ നടൻ ജയറാമും എത്തുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് കിയാര അദ്വാനിയാണ്.
ദില്‍ രാജവുവും ശ്രീനിഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രാം ചരണിന്റെ ഫിലിമോഗ്രഫിയിലെ 15-മത് ചിത്രമാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളും ചിത്രത്തിന് ഉണ്ടാവും. തമൻ ആണ് സംഗീതം.
ഭാഗമതി, അലാ വൈകുണ്ഠപുരമുലു എന്നീ തെലുങ്കു ചിത്രങ്ങളിലാണ് ജയറാം അവസാനമായി അഭിനയിച്ചത്. പ്രഭാസിന്റെ രാധേ ശ്യാമിലും ജയറാം പ്രധാന റോളില്‍ എത്തുന്നുണ്ട്.
Post Your Comments