
ഹൈദരാബാദ്: മയക്കുമരുന്ന് കേസിൽ ചോദ്യ ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി നടൻ റാണാ ദഗുബാട്ടി. ഹൈദരാബാദിലെ ഈഡി ഓഫീസിലാണ് റാണ എത്തിയത്.
ഈഡി ഓഫീസില്‍ റാണ എത്തിയ സമയത്ത് മാധ്യമങ്ങളും താരത്തോട് ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. എന്നാല്‍ താരം മറുപടി പറയാന്‍ വിസമ്മതിക്കുകയായിരുന്നു.
സംവിധായകന് പുരി ജഗന്നാഥിന് ശേഷം ഈഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് എത്തുന്ന നാലാമത്തെ താരമാണ് റാണ. അതിന് മുമ്പ് നടി ചര്‍മ്മെ കൗര്‍, നടി രാകുല്‍ പ്രീത് സിങ്ങ് എന്നിവരെയും ഈഡി ചോദ്യം ചെയ്തിരുന്നു.
Post Your Comments