
മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ താൻ നായകനാകുന്നുവെന്ന കാര്യം മോഹൻലാല്‍ തന്നെയാണ് പുറത്തുവിട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
2021 ഒക്ടോബറില്‍ ആണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക. രാജേഷ് ജയ്‍റാമിന്റെ തിരക്കഥ യിലാണ് ചിത്രം എത്തുകയെന്നും മോഹൻലാല്‍ പറഞ്ഞു.
https://www.facebook.com/ActorMohanlal/posts/405564087603529
ഷാജി കൈലാസ്- മോഹൻലാല്‍ ചിത്രങ്ങളായ നരസിംഹം, ആറാം തമ്പുരാൻ, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് ചിത്രങ്ങൾ എല്ലാം ഗംഭീര വിജയമാണ് കൈവരിച്ചത്.
Post Your Comments