GeneralLatest NewsMollywoodNEWSSocial Media

‘അച്ചമ്മയുടെ ചെറിയ വലിയ രത്നം’: അലംകൃതയ്ക്ക് പിറന്നാൾ ആശംസയുമായി മല്ലിക സുകുമാരൻ

പ്രിത്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയ്ക്ക് ഇന്ന് ഏഴാം പിറന്നാളാണ്. മകളുടെ ചിത്രം അധികം പുറത്തുവിടാതിരുന്ന പൃഥ്വിരാജും സുപ്രിയയും ഇന്ന് മകളുടെ മുഖം കാണുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ അറിയിച്ചത്. ഇപ്പോഴിതാ കൊച്ചുമകളുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.

‘അച്ചമ്മയുടെ ചെറിയ, വിലയേറിയ രത്നം, ഡാഡയുടെ രാജകുമാരി, അമ്മയുടെ കുഞ്ഞു മാലാഖ … അല്ലിമോളുടെ ജന്മദിനം !!, ഏയ്ഞ്ചൽസ് ഓഫ് പൃഥ്വിക്കായി ഈ സിഡിപി പോസ്റ്റുചെയ്യുന്നതിൽ അച്ചമ്മ വളരെ സന്തോഷിക്കുന്നു. നിന്‍റെ ഡാഡയെ എപ്പോഴും സ്‌ക്രീനിൽ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണിവര്‍, ജന്മദിനാശംസകൾ എന്‍റെ പൊന്നു മോൾക്ക്’, എന്നാണ് മല്ലിക ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button