ടെലിവിഷൻ പരമ്പരയിലൂടെ എത്തി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. മമ്മൂട്ടിയുടെ ‘വണ്‍’ എന്ന സിനിമയിലൂടെ ഗായത്രി സിനിമാരംഗത്തേക്കും ചുവടു വെച്ചിരുന്നു. എന്നാൽ അഭിനേത്രി മാത്രമല്ല താൻ നല്ലൊരു എഴുത്തുകാരി കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ ഗായത്രി. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ‘അച്ഛപ്പം കഥകള്‍’ എന്ന പുസ്തകം പുറത്തിറക്കിയത്.
നടൻ മോഹൻലാൽ ആണ് ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ വെര്‍ച്വല്‍ ആയി പുസ്തക പ്രകാശനം നടത്തിയത്. ഗായത്രിയുടെ അച്ഛന്‍റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലായിരുന്നു പുസ്തക പ്രകാശനം. ഇപ്പോഴിതാ ആദ്യ പ്രതി നടി മഞ്ജു വാര്യർക്ക് നൽകിയ സന്തോഷം പങ്കുവെയ്ക്കുകയാണ് ഗായത്രി.
ഗായത്രിയുടെ വാക്കുകൾ:
‘അച്ഛപ്പം കഥകൾ’ എഴുതുമ്പോൾ ഓർത്തിരുന്നില്ല ഇതൊരു പുസ്തകമാവുമെന്ന്, പുസ്തകമായപ്പോൾ അത്രയും ഓർത്തില്ല നടന വിസ്മയം ലാലേട്ടൻ അതു പ്രകാശനം ചെയ്യുമെന്ന്. പ്രകാശനം കഴിഞ്ഞപ്പോൾ ആദ്യ പ്രതി മഞ്ജു ചേച്ചിക്കു കൊടുക്കാൻ സാധിക്കുമെന്നും ഓർത്തില്ല.. എല്ലാം സംഭവിക്കുന്നു. എല്ലാം നിങ്ങളുടെ പ്രാർത്ഥന, അച്ഛന്‍റെ അനുഗ്രഹം, ദൈവ കൃപ. ഒരായിരം നന്ദി മഞ്ജു ചേച്ചി, ഒരനുജത്തിയെ പോലെ കരുതി ചേർത്തു പിടിച്ചതിന്.
Post Your Comments