GeneralLatest NewsMovie GossipsNEWSSocial MediaTollywood

നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചന ഗോസിപ്പുകൾ: മാധ്യമങ്ങളെ കാണാതെ നാഗാർജുന ഒഴിഞ്ഞു മാറിയതായി റിപ്പോർട്ട്

നാഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയില്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതിനാലാണ് നാഗാര്‍ജുന വാര്‍ത്ത സമ്മേളനം വേണ്ടെന്നുവെച്ചതെന്നാണ് അഭ്യൂഹം

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് തന്റെ പേരിനൊപ്പമുള്ള അക്കിനേനി എന്ന കുടുംബ പേര് സമാന്ത മാറ്റിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നാഗചൈതന്യയുമായി നടി വേർപിരിയാൻ പോകുകയാണെന്നും അതുകൊണ്ടാണ് നാഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിൽ നിന്ന് വെട്ടി മാറ്റിയതെന്നും തുടങ്ങിയ ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മകന്റെ വിവാഹമോചന വാര്‍ത്തകളെ തുടര്‍ന്ന് നാഗാര്‍ജുന വാര്‍ത്താ സമ്മേളനം റദ്ദാക്കിയെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

തെലുങ്ക് ബിഗ് ബോസ് അഞ്ചാം സീസണിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം നാഗാര്‍ജുന ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടായില്ല.

നാഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയില്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതിനാലാണ് നാഗാര്‍ജുന വാര്‍ത്ത സമ്മേളനം വേണ്ടെന്നുവെച്ചതെന്നാണ് അഭ്യൂഹം.

നാഗാര്‍ജുനയുടെ ആദ്യത്തെ ഭാര്യയിലുള്ള മകനാണ് നാഗചൈതന്യ.

 

shortlink

Related Articles

Post Your Comments


Back to top button