റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമൃത തന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമൃത പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിംഗിലുമൊക്കെ സജീവമാകുകയാണ് അമൃത. ഒരു ജ്വല്ലറിയുടെ മോഡലായി എത്തുന്ന അമൃതയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡിസൈനർ ആഭരണങ്ങൾ അണിഞ്ഞ് അതിസുന്ദരിയായാണ് അമൃത ചിത്രങ്ങളിൽ കാണാനാവുക.
https://www.instagram.com/p/CThnJ7ll0rG/?utm_source=ig_web_copy_link
നിരവധിപേരാണ് അമൃതയ്ക്ക് ആശംസയുമായി എത്തുന്നത്.
Post Your Comments