ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ഗംഗുബായി കത്ത്യാവാടി തിയറ്ററിൽ റിലീസ് ചെയ്യും. രാജമൗലിയുടെ ആര്‍ആര്‍ആര്‍, ജോണ്‍ എബ്രഹാം ചിത്രം അറ്റാക്ക് ഗംഗുബായി കത്ത്യാവാടി, എന്നിവ ഒടിടി റിലീസ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളായ പെന്‍ സ്റ്റുഡിയോസ് അഭ്യൂഹങ്ങള്‍ തള്ളിയിരിക്കുകയാണ്. ‘ഗംഗുബായി കത്ത്യാവാടി, ആര്‍ആര്‍ആര്‍, അറ്റാക്ക് എന്നീ ചിത്രങ്ങള്‍ തിയറ്ററിലാണ് റിലീസ് ചെയ്യുക എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഈ ഭ്രഹ്മാണ്ഡ ചിത്രങ്ങള്‍ വലിയ സ്ക്രീനില്‍ തീയറ്റര്‍ എക്സ്പീരിയന്‍സില്‍ കാണേണ്ട ചിത്രങ്ങളാണ്. അതിനാല്‍ ഇവ തിയറ്ററില്‍ മാത്രമെ റിലീസ് ചെയ്യു.’ എന്നാണ് പെന്‍ സ്റ്റുഡിയോ ചെയര്‍മാനായ ഡോ ജയന്തിലാല്‍ ഗാഡ അറിയിച്ചത്. ഗംഗുബായി കത്ത്യാവാടി സഞ്ജയ് ലീല ബന്‍സാലിയാണ് സംവിധാനം ചെയ്തത്.
ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം ആര്‍ആര്‍ആര്‍ എന്ന രാജമൗലി ചിത്രത്തിലും ആലിയ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആലിയയുടെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണിത്. ചിത്രത്തില്‍ രാം ചരണിന്റെ നായികയായ സീതയുടെ കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്.
Post Your Comments