ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയ ചിത്രമാണ് ‘പാപ്പന്റേം സൈമന്റേം പിള്ളേർ’. മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഗായകനായും, അഭിനേതാവായും എത്തിയ പ്രവാസി മലയാളിയായ കാരുർ ഫാസിലാണ് ഇപ്പോൾ താരമാകുന്നത്. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാരൂർ ഫാസിൽ പാപ്പൻ്റേം സൈമൻ്റേം പിള്ളേർ എന്ന ചിത്രത്തിൽ രണ്ട് ഗാനങ്ങൾ പാടുകയും, മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത് ശ്രദ്ധേയനായിരിക്കുകയാണ്. രണ്ട് ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിക്കഴിഞ്ഞു.
നിരവധി സ്റ്റേജ് ഷോകളിലും, കാസറ്റുകളിലും പാടിയിട്ടുള്ള ഫാസിൽ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. കാരൂർ കൊമ്പൊടിഞ്ഞാമക്കൽ സ്വദേശിയായ കാരൂർ ഫാസിലിനെ നിരവധി പേരാണ് ആദ്യ ദിവസം സിനിമ കണ്ട് അനുമോദിച്ചത്.
ഒരു കാലിക പ്രസക്തമായ വിഷയമാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. നിരവധി ഹ്രസ്വ സിനിമകൾ കൈകാര്യം ചെയ്ത ഷിജോ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത പാപ്പന്റേം സൈമന്റേം പിള്ളേർ സ്വിസ് ടെലി മീഡിയയുടെ ബാനറിൽ ആണ് ഒരുക്കിയിരിക്കുന്നത്. യുവതലമുറക്കുള്ള സന്ദേശത്തോടൊപ്പം രക്ഷിതാക്കൾക്ക് ഒരു മുന്നറിയിപ്പ് കൂടി നൽകുകയാണ് ഈ ചിത്രം. സിനിമ പ്രേഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ജെയിംസ് പാറക്ക, കോട്ടയം പ്രദീപ്, കണ്ണൂർ വാസൂട്ടി, ബിനു അടിമാലി, നാരായണൻകുട്ടി, ശിവാനന്തൻ, ശാന്തകുമാരി എന്നിവരോടൊപ്പം നല്ലൊരു കഥാപാത്രത്തെയും അവതരിപ്പിച്ചതോടെ കാരൂർ ഫാസിൽ അഭിനയരംഗത്തും ശ്രദ്ധേയനായിരിക്കുകയാണ്.
അയ്മനം സാജൻ
Post Your Comments