70ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസാപ്രവാഹമാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ അദ്ദേഹത്തെ ആശംസകൊണ്ട് പൊതിയുമ്പോൾ, ഇതാ ഉലകനായകൻ കമൽഹാസനും മമ്മൂക്കയ്ക്ക് ആശംസയുമായെത്തിയിരിക്കുകയാണ്.
മമ്മൂട്ടിക്ക് 70 വയസ്സായി എന്ന് പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ല എന്ന് കമൽഹാസൻ പറയുന്നു. തന്നേക്കാൾ പ്രായം കുറവുള്ള ആളാണ് മമ്മൂട്ടി എന്ന് കരുതിയിരുന്നതായും അദ്ദേഹം പറയുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് കമൽ മമ്മൂട്ടിയ്ക്ക് ആശംസ അറിയിച്ചത്.
‘നമസ്കാരം മമ്മൂട്ടി സർ,’ എന്ന് വിളിച്ചുകൊണ്ടാണ് കമൽഹാസന്റെ വീഡിയോ സന്ദേശം തുടങ്ങുന്നത്. ‘മമ്മൂട്ടി സാറിന് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. കാരണം ഞാൻ എന്റെ പ്രായം ഉള്ള… അല്ലെങ്കിൽ എന്നേക്കാൾ പ്രായം കുറവുള്ള ആളായിരിക്കും മിസ്റ്റർ മമ്മൂട്ടി എന്ന് വിചാരിച്ചിരുന്നു,’ കമൽഹാസൻ പറഞ്ഞു.
Leave a Comment