ഇന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് 70ാം ജന്മദിനമാണ്. താരങ്ങളും നിരവധി ആരാധകരുമാണ് മമ്മൂട്ടിയ്ക്ക് ആശംസയുമായി എത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ നടൻ മോഹൻലാൽ അദ്ദേഹത്തിന് പിറന്നാളാശംസയുമായി എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് 40 വർഷത്തെ മമ്മൂട്ടിയോടുള്ള സ്നേഹബന്ധത്തെ കുറിച്ച് മോഹൻലാൽ മനസ് തുറക്കുന്നത്.
ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പായും ഇച്ചാക്ക അന്നും ഇന്നും തന്റെ ഒപ്പമുണ്ടെന്നും. പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും മോഹൻലാൽ പറയുന്നു.
മോഹൻലാലിന്റെ വാക്കുകൾ:
‘പ്രിയപ്പെട്ട ഇച്ചാക്ക ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്റെയും കൂടി ജേഷ്ഠസഹോദരന്റെ പിറന്നാളാണ്. സഹോദര നിർവിശേഷമായ വാത്സല്യത്തെ കൊണ്ട് ജേഷ്ഠ തുല്യമായ കരുതൽ കൊണ്ട്, ജീവിതത്തിലെയും പ്രൊഫെഷണൽ ജീവിതത്തിലെയും എല്ലാം ഉയർച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മദിന നാൾ ഞാനും എന്റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു. ഇത് പോലെ ഒരു പ്രതിഭയ്ക്ക് ഒപ്പം ജീവിക്കാൻ ആകുന്നത് തന്നെ സുകൃതം. അഭിനയത്തിൽ തന്റേതായ വേറിട്ട വ്യക്തമുദ്ര പതിപ്പിച്ച ഇച്ചാക്കയ്ക്കൊപ്പം എന്റെയും പേര് വായിക്കപ്പെടുന്നത് എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. കൂടുതൽ മികച്ച സിനിമകളും ബഹുമതികളും കിട്ടാനും. ഇനിയും ഒരുമിച്ച് സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി എന്റെ ജേഷ്ഠ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ. എന്റെ ഇച്ചക്കയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ഉമ്മ’.
https://www.facebook.com/ActorMohanlal/posts/404822887677649?__cft__[0]=AZWa_Sa8CQQEVcAttVKNupcLk6whY484IzGSbU4ZPN2vyN-a07sTvFFd4Py2GyewcOS4zbgMPenP-ldhCXkQ504DBgQYqygHxCk-m_3vcx94XCWLMd0zGVz4VnUkZ1QWhb7Vej8hfA9XWitvSFadgEXWk17Bx33vNQWs7irMrdTsFg&__tn__=%2CO%2CP-R
Post Your Comments