താരങ്ങൾ ആരാധകർ എല്ലാവരും മമ്മൂട്ടിയ്ക്ക് ആശംസകൾ കൊണ്ട് പൊതിയുമ്പോൾ ഇതാ അദ്ദേഹത്തിന്റെ മകൾ സുറുമി നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഒരു പോർട്രെയ്റ്റ് ചിത്രമാണ് സുറുമി വാപ്പച്ചിയ്ക്കായി ഇത്തവണ സമ്മാനിച്ചത്.
ചിത്രകാരിയാണെങ്കിലും ഇതാദ്യമായാണ് സുറുമി ഒരു പോർട്രെയ്റ്റ് ചെയ്യുന്നത്. ഇലകൾക്കും പൂക്കൾക്കുമിടയിൽ ചിന്താമഗ്നനായി ഇരിക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക.
‘വാപ്പിച്ചിയെ വരയ്ക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ തെല്ലാശങ്കയുണ്ടായിരുന്നു. എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖം. മാത്രമല്ല, ഞാൻ ഇന്നേവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല. വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അതിനു മുതിർന്നിട്ടില്ല. ഇത്തവണ, അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇതു വരയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ട്.’ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സുറുമി പറയുന്നു.
https://www.instagram.com/p/CTf9b7EJkaq/?utm_source=ig_web_copy_link
Post Your Comments