മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാർവതിയും. ഇന്ന് ഇരുവരും വിവാഹിതരായിട്ട് 29 വർഷങ്ങൾ തികയുകയാണ്. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും ആശംസയുമായി എത്തിയിരിക്കുകയാണ് മകൻ കാളിദാസ് ജയറാമും മകൾ മാളവികയും. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും മാതാപിതാക്കൾക്ക് ആശംസ അറിയിച്ചത്.
‘ഏറ്റവും നല്ല സ്നേഹം ആത്മാവിനെ ഉണർത്തുന്നതാണ്; അത് നമ്മെ കൂടുതൽ മുന്നോട്ട് നടത്തും, നമ്മുടെ ഹൃദയങ്ങളിൽ അഗ്നിയാവുകയും മനസ്സിന് സമാധാനം നൽകുകയും ചെയ്യുന്നു. രണ്ടുപേർക്കും വാർഷികാശംസകൾ,’ എന്നാണ് കാളിദാസ് കുറിക്കുന്നത്.
https://www.instagram.com/p/CTgnKmPhaiU/?utm_source=ig_embed&utm_campaign=loading
’29 വർഷങ്ങൾ, 348 മാസങ്ങൾ, 10,592 ദിവസങ്ങൾ.. സ്നേഹത്തിൽ ഒന്നിച്ച്,’ എന്നാണ് മാളവിക കുറിക്കുന്നത്.
Post Your Comments