മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. ഇപ്പോഴിതാ, പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് നടി ഗൗതമി. തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ് മമ്മൂട്ടിയെന്ന് ഗൗതമി പറയുന്നു. സെറ്റിൽ തമാശയും ചിരിയുമൊക്കെയായി ഇരിക്കുന്നയാൾ ക്ലാപ്പടിക്കുന്ന സെക്കന്റിൽ കഥാപാത്രമായി മാറുന്നുവെന്ന് ഗൗതമി പറയുന്നു.
‘മമ്മൂട്ടി കാഴ്ചയിൽ റൊമ്പ സീരിയസ്. പക്ഷേ, സെറ്റിൽ യവളോ വിളയാട്ട് ആയിരിപ്പ്. ഞാൻ സർപ്രൈസ് ആയിട്ടുണ്ട്. ഇടയ്ക്ക് പാട്ടു പാടും. ആദ്യമേ പറയും, എനിക്ക് പാട്ടു പാടാൻ അറിയില്ല, കാതു പൊത്തിക്കോളൂ എന്നൊക്കെ.’
‘സുകൃതം സമയം, വളരെ തീവ്രമായ, ഗൗരവപരമായ ഒരു സീനാണ് ഷൂട്ട് ചെയ്യുന്നത്. സെറ്റിൽ തമാശയും ചിരിയുമൊക്കെ ആയി ആസ്വദിച്ചിരിക്കുകയാണ് അദ്ദേഹം. ക്ലാപ്പ് അടിച്ച് പിന്നെ കാണുന്നത് മുഖത്ത് നിറയെ ഭാവങ്ങളും ഇമോഷൻസുമാണ്. ഒരു സെക്കന്റിൽ കഥാപാത്രമായി മാറിയിരിക്കുകയാണ്, അത്രയും കൺട്രോൾ ഉണ്ട് കഥാപാത്രങ്ങൾക്കുമേൽ,’ ഗൗതമി പറയുന്നു.
ധ്രുവം, സുകൃതം,ആയിരം നാവുള്ള അനന്തൻ, ജാക്പോട്ട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഗൗതമി അഭിനയിച്ചിട്ടുണ്ട്.
Post Your Comments