
പാരിസ്: പ്രശസ്ത ഫ്രഞ്ച് നടന് ജീന്‍ പോള്‍ ബെല്‍മോണ്ടോ (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഫ്രാന്‍സിലെ നവതരംഗ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു ജീന്‍ പോള്‍ ബെല്‍മോണ്ടോ. 1960 ലെ ബ്രെത്ത്ലെസ്സിലൂടെയാണ് പ്രസിദ്ധി നേടുന്നത്.
1956 ല്‍ പുറത്തിറങ്ങിയ മൊലീറാണ് ആദ്യ ചിത്രം. ഷാര്‍ലെറ്റ് ആന്റ് ദ ബോയ് ഫ്രണ്ട്, ആന്‍ ഏഞ്ചല്‍ ഓണ്‍ വീല്‍സ്, ദ മാന്‍ ഫ്രം റിയോ, ദ തീഫ് ഓഫ് പാരിസ്, ഹോള്‍ഡ് അപ്പ്, ആമസോണ്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
Post Your Comments