CinemaGeneralMollywoodNEWS

എന്നെ അവര്‍ കാരവാനില്‍ പിടിച്ചിരുത്തി: സിനിമാ ലൊക്കേഷനില്‍ ബുദ്ധിമുട്ടായ സാഹചര്യം വെളിപ്പെടുത്തി ഇന്ദ്രന്‍സ്

ചായയും പലഹാരങ്ങളുമൊക്കെ കൊണ്ടുവച്ചു

തമിഴില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ കാരവാന്‍ സംസ്കാരം ബുദ്ധിമുട്ടിച്ച അനുഭവം പറഞ്ഞു നടന്‍ ഇന്ദ്രന്‍സ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ കാരവാന്‍ തന്നെ വലച്ചു കളഞ്ഞ അനുഭവത്തെക്കുറിച്ച് ഇന്ദ്രന്‍സ് തുറന്നു പറഞ്ഞത്. അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമില്‍ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രം ഹോമിലെ ഇന്ദ്രന്‍സിന്റെ പ്രകടനം ലോക സിനിമ ചരിത്രത്തില്‍ തന്നെ വലിയ ചര്‍ച്ചയായി മാറി കഴിഞ്ഞു. തിയേറ്റര്‍ തുറക്കാത്ത സാഹചര്യത്തില്‍ ഒടിടി റിലീസായി എത്തുന്ന മലയാള ചിത്രങ്ങള്‍ ലോക സിനിമ പ്രേക്ഷക നിരയിലേക്കും ശ്രദ്ധ ചെലുത്തി കഴിഞ്ഞു.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍

‘തമിഴ് സിനിമ ലൊക്കേഷന്‍ കുറച്ചൂടി ആര്‍ഭാടം നിറഞ്ഞതാണ്‌. സെറ്റില്‍ വരിവരിയായി കാരവാന്‍ കൊണ്ടിട്ടുണ്ട്. എന്നെയും ഒരു കാരവാന് അകത്തിരുത്തി. ചായയും പലഹാരങ്ങളുമൊക്കെ കൊണ്ടുവച്ചു. എനിക്കാണെങ്കില്‍ അതിനകത്ത് ഇരുന്നപ്പോള്‍ ആകെയൊരു വിമ്മിഷ്ടം. ഞാന്‍ പതുക്കെ പുറത്തിറങ്ങി അപ്പോഴാണ് ഒരാള്‍ അടുത്തുവന്നു, ‘എന്ന വേണം സാര്‍ ഉള്ളൈ ഉക്കാരുങ്ക സാര്‍, എന്നു പറഞ്ഞു എന്നെ അകത്തു കയറ്റി. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും പുറത്തിറങ്ങി. അപ്പോഴും അയാള്‍ വന്നു പറഞ്ഞു ഉള്ളൈ ഉക്കാരുങ്ക സാര്‍ ഞാന്‍ കഷ്ടപ്പെട്ടു പോയി ഈ കാരവാനെക്കൊണ്ട്’. ഇന്ദ്രന്‍സ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button