‘വണ്‍ ബോയ് ആന്റ് ടു കിറ്റെന്‍സ്’ എന്ന തലക്കെട്ടോട് കൂടി വർഷങ്ങൾക്ക് മുൻപ് യൂട്യൂബില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. ഗോൾഡ് നിറത്തിൽ മുടിയുള്ള, കണ്ടാൽ ഇരുപത് വയസ് പ്രായം തോന്നിക്കുന്ന ഒരു യുവാവ് ആയിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. കയ്യിൽ രണ്ട് പൂച്ചകളും ഉണ്ടായിരുന്നു. അയാള്‍ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ ഒരു പ്ലാസ്റ്റിക് കവറിനുള്ളില്‍ ഇറക്കിവയ്ക്കുന്നു. എന്നിട്ട് വാക്വം ക്ലീനറിന്റെ സഹായത്തോടെ അവയെ ശ്വാസം മുട്ടിക്കുന്നു. ശ്വാസം മുട്ടിച്ച് അവയെ കൊലപ്പെടുത്തുന്നു. വീഡിയോ സോഷ്യൽ മീഡിയകളിൽ വളരെ പെട്ടന്ന് തന്നെ വൈറലായി. സ്വർണമുടിക്കാരനെതിരെ കേസെടുക്കണമെന്ന് ആൾക്കൂട്ടം പറഞ്ഞു.
Also Read:തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചു: നടി ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു
എന്നാൽ, പ്രതിഷേധങ്ങൾ അധികം നാൾ നീണ്ടുപോയില്ല. പുതിയ സംഭവങ്ങൾ കിട്ടിയപ്പോൾ പ്രതിഷേധക്കാർ അതിന്റെ പിറകെ പോയി. പൂച്ചക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ യുവാവിനെ എല്ലാവരും മറന്നു. പക്ഷെ, ഇയാളെ കണ്ടെത്താൻ ഡെന്ന തോംസണ്‍ എന്ന ഗെയിം അനലിസ്റ്റും ജോണ്‍ ലെന്‍ എന്ന സാങ്കേതിക വിദഗ്ധനും മുന്നിട്ടിറങ്ങി. യുവാവിനെ എങ്ങനെയെങ്കിലും പിടികൂടുക എന്നത് മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഇവർ ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പ് തന്നെ തുടങ്ങി. യുവാവിന്റെ വീഡിയോ ഇവർ ഡീ കോഡ് ചെയ്തു. ഈ യൂട്യൂബ് ചാനലിൽ ‘കാച്ച് മീ ഈഫ് യു കാന്‍’ എന്ന സിനിമയിലെ ദൃശ്യങ്ങള്‍ ആയിരുന്നു യുവാവ് ആദ്യം പങ്ക് വെച്ചിരുന്നത്. ‘നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്നെ കണ്ടെത്തുക’ ഇത്, യുവാവിന്റെ വെല്ലുവിളിയായിരുന്നുവെന്ന് വ്യക്തം.
എല്ലാവരും മറന്നുവെന്ന് ഉറപ്പായപ്പോൾ യുവാവ് വീണ്ടും മറ്റൊരു വീഡിയോയുമായി പ്രത്യക്ഷപ്പെട്ടു. ഇതിൽ ഒരു പൂച്ചക്കുഞ്ഞിനെ ജീവനോടെ തീയിട്ടു കൊല്ലുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവാവ് തന്റെ ‘പൂച്ചക്കൊല’ തുടർന്നു. അതും വ്യത്യസ്തമായ രീതിയിൽ. പതിനാറ് പൂച്ചകളെയാണ് ഇയാൾ വ്യത്യസ്തത രീതിയിൽ കൊലപ്പെടുത്തിയത്. കൊലപാതകങ്ങള്‍ പൂച്ചയില്‍ നിന്നില്ല. പൂച്ചകളെ കൊന്ന് മടുത്ത ഇയാൾ പിന്നീട് ചെയ്ത വീഡിയോയിൽ കൊലപ്പെടുത്തിയത് മനുഷ്യനായിരുന്നു. കൈകാലുകള്‍ കെട്ടിയിട്ട്, ഒരാളെ അതിക്രൂരമായി കുത്തിക്കൊല്ലുന്നതായിരുന്നു അടുത്ത വീഡിയോ. ഇതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. പോലീസ് ഉറക്കമുണർന്നു.
താമസിയാതെ അയാള്‍ക്കൊരു പേരു കിട്ടി. ക്യാറ്റ് കില്ലര്‍. ഇയാൾ എപിടികൂടാനായി പോലീസ് നെട്ടോട്ടമോടി. സമാന്തരപാതയിൽ ജോണ്‍ ഗ്രീനും ഡെന്നാ തോംസണും ഉണ്ടായിരുന്നു. ക്യാറ്റ് കില്ലർ ആരാണ്, അയാള്‍ എന്തിനിതെല്ലാം ചെയ്തു? തുടങ്ങിയ അനേകം ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്രയായിരുന്നു ജോണ്‍ ഗ്രീനും ഡെന്നാ തോംസണും നടത്തിയത്. ഇവരുടെ അന്വേഷണം പിന്നീട് ഡോക്യുമെന്ററി രൂപത്തിൽ പുറത്തിറങ്ങി.
മാര്‍ക്ക് ലൂവിസ് സംവിധാനം ചെയ്ത ‘ഡോണ്ട് ഫക്ക് വിത്ത് കാറ്റ്‌സ്; ഹണ്ടിങ് ആന്‍ ഇന്‍ര്‍നെറ്റ് കില്ലര്‍’ എന്ന ഡോക്യുമെന്ററി ഏറെ ചർച്ച ചെയ്യപ്പെട്ടു. ഒരു ക്രൈം ത്രില്ലര്‍ സിനിമ കാണുന്ന അതേ നെഞ്ചിടിപ്പോടെ മാത്രമേ ഈ ഡോക്യുമെന്ററി കണ്ട് തീർക്കാനാവുകയുള്ളു. ജോണിന്റെയും അന്വേഷണത്തിലൂന്നിയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്.
Post Your Comments