GeneralLatest NewsMollywoodNEWS

ഇത്ര വള്‍ഗറായ ഒരു കാര്യമാണ് അയാള്‍ എഴുതിയിരിക്കുന്നതെന്ന് മനസ്സിലായത് സുഹൃത്ത് പറഞ്ഞപ്പോൾ : നടി ദേവി

കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ദേവി എത്തിയിരിക്കുന്നത്.

സിനിമയിൽ താരപുത്രിമാർ എത്തുന്നത് സാധാരണമാണ്. ഒരുകാലത്ത് തെന്നിന്ത്യയിലെ പ്രിയനായികയായി തിളങ്ങിയ താരമാണ് ജലജ. ‘മാലിക്’ എന്ന ചിത്രത്തിലൂടെ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ച് താരത്തിന്റെ പുത്രി ദേവിയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്ന് തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദേവി.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് താഴെ ഒരാള്‍ അശ്ലീല കമന്റുമായി എത്തിയതിനെക്കുറിച്ചാണ് ദേവിയുടെ പോസ്റ്റ്. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ദേവി എത്തിയിരിക്കുന്നത്.

read also: സുരേഷ് ഗോപി ഒരു സാധുമനുഷ്യന്‍, ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നോക്കേണ്ട കാര്യമില്ല: ഇന്നസെന്റ്

സത്യത്തില്‍ ആദ്യം എന്താണ് അയാള്‍ പറഞ്ഞതെന്ന് തനിക്ക് മനസ്സിലായില്ലെന്നു ദേവി പറയുന്നു. ‘ആദ്യമായാണ് ഒരു നെഗറ്റീവ് കമന്റ്. എനിക്ക് സത്യത്തില്‍ എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. വിദേശത്ത് പഠിച്ചു വളര്‍ന്ന ആളെന്ന നിലയില്‍ ഇത്തരം പ്രയോഗങ്ങള്‍ എനിക്കറിയില്ല. ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നും കേട്ടിട്ടില്ല.അതിനാല്‍ ഞാനത് വിട്ടു. എന്റെ ഒരു സുഹൃത്ത് വായിച്ചിട്ടാണ് ഇത്ര വള്‍ഗറായ ഒരു കാര്യമാണ് അയാള്‍ എഴുതിയിരിക്കുന്നതെന്ന് പറഞ്ഞത്. എനിക്കത് വിഷമമായി’. – ദേവി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button