CinemaGeneralLatest NewsNEWS

ആചാരാനുഷ്‌ഠാനങ്ങള്‍ ലംഘിക്കണമെന്ന്‌ വിചാരിച്ചിട്ടില്ല, വിശ്വാസികള്‍ക്കുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നു: നിമിഷ

ചെങ്ങന്നൂര്‍: പള്ളിയോടത്തില്‍ ഷൂസിട്ട്‌ കയറി നടത്തിയ ഫോട്ടോഷൂട്ട്‌ വിവാദമായതോടെ സംഭവത്തിൽ മാപ്പ് ചോദിച്ച് സീരിയല്‍ നടി നിമിഷ. തുഴച്ചില്‍കാര്‍ പോലും നോമ്പെടുത്ത്‌ ചെരുപ്പിടാതെ കയറുന്ന പള്ളിയോടത്തില്‍ ഷൂസിട്ട് ഫോട്ടോഷൂട്ട് നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായതോടെ നടിക്ക് നേരെ വിമർശനമുയർന്നിരുന്നു. ഇതോടെയാണ് താരം ക്ഷമ പറഞ്ഞ് രംഗത്ത് വന്നത്.

തന്റെ അറിവില്ലായ്‌മകൊണ്ടാണ്‌ പള്ളിയോടത്തില്‍ ഷൂസിട്ട്‌ കയറിയതെന്ന്‌ നിമിഷ വ്യക്തമാക്കി. ആചാരാനുഷ്‌ഠാനങ്ങള്‍ ലംഘിക്കണമെന്ന്‌ താന്‍ മനപ്പൂര്‍വം വിചാരിച്ചിട്ടില്ല. സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു. തെറ്റ്‌ മനസിലായതിനെ തുടര്‍ന്ന്‌ നിമിഷ നവമാധ്യമങ്ങളില്‍നിന്നും പള്ളിയോടത്തില്‍ നില്‍ക്കുന്ന ഫോട്ടോ ഒഴിവാക്കി.

Also Read:‘ലുലു അല്ലു, ലുലു അല്ലു’: കൂടെ നിൽക്കുകയും കാലുവാരുകയും ചെയ്തവർക്ക് നന്ദി, ഒമർ ലുലുവിനെ ട്രോളി ശ്രീജിത്ത് പണിക്കർ

ദേവസാന്നിധ്യം കുടികൊള്ളുന്നുവെന്ന്‌ വിശ്വാസികള്‍ കരുതുന്ന പള്ളിയോടത്തില്‍ ഇത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയത് ശരിയായില്ലെന്ന് ആയിരുന്നു ഉയർന്ന വിമർശനം. പുതുക്കുളങ്ങര പള്ളിയോടത്തില്‍ ആണ് താരം ഫോട്ടോഷൂട്ട്ഷൂ നടത്തിയത്. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക്‌ അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക്‌ മാത്രമാണ്‌ പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്‌. പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍പോലും നോമ്പെടുത്ത്‌ ചെരുപ്പിടാതെയാണ്‌ കയറുന്നത്‌. എന്നാല, ഇവിടെ ഷൂസിറ്റാണ്‌ നടി കയറിയത്. ഇതാണ് ആളുകളെ പ്രകോപിതരാക്കിയത്. നിമിഷയുടെ ഫോട്ടോഷൂട്ട് നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ്‌ പ്രതിഷേധം വ്യാപകമായത്‌. സംഭവത്തില്‍ ചതയം ജലോത്സവ സാംസ്‌കാരിക സമിതി പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments


Back to top button