CinemaGeneralLatest NewsMollywoodNEWS

മതത്തിന്റെ പേരും പറഞ്ഞ് കല്യാണത്തിന് വരാത്തവർ ഉണ്ട്: വിവാഹശേഷം ബാല പറയുന്നു

നടൻ ബാലയുടെ വിവാഹ റിസപ്‌ഷൻ ഇന്നലെയാണ്ണ് നടന്നത്. ബാലയുടെ വിവാഹ റിസപ്‌ഷനിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ ഇടവേള ബാബു ഉൾപ്പടെയുള്ള താരങ്ങളെ വീഡിയോയിൽ കാണാം. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ പറഞ്ഞു.

Also Read:ഞാന്‍ പോയ ഗ്യാപ്പില്‍ എന്റെ തന്നെ സുഹൃത്തുമായി അദ്ദേഹം ഒരു റിലേഷന്‍ ആരംഭിച്ചു: വെളിപ്പെടുത്തി ആര്യ

‘ഇന്നത്തെ കാലത്ത് പോലും, മതത്തിന്റെ പേരിൽ ക്ഷണിച്ചവരിൽ ചിലർ കല്യാണത്തിന് വന്നില്ല. പേരെടുത്ത് പറയുന്നില്ല. എല്ലാവരും ചോദിക്കുന്ന ഒരു കാര്യമാണ്, നിങ്ങൾ മതം മാറുമോ എന്ന്. ഞങ്ങൾക്ക് മതമേ ഇല്ലല്ലോ? പിന്നെന്തിനാ മാറുന്നേ? അടുത്തവരുടെ ജീവിതത്തെ കുറിച്ച് വെറുതെ ഓരോ കമന്റുകൾ ഇടുന്നവരുണ്ട്. നിങ്ങൾ നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. എന്റെ മകളെ ഞാൻ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ആർക്കുമറിയില്ല. എലിസബത്തിന്റെ മുന്നിൽ വെച്ചാണ് പറയുന്നത്. അറിയാത്തവർ ഒന്നും പറയരുത്’, ബാല പറയുന്നു.

ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാർത്ത ആദ്യം പുറത്തു വന്നത്. വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്

shortlink

Related Articles

Post Your Comments


Back to top button