Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

മകളെ എലിസബത്തിന് പരിചയപ്പെടുത്തിയോ? അവതാരകന്റെ ചോദ്യത്തിന് ബാലയുടെ മറുപടി

നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ലളിതമായാണ് ചടങ്ങുകൾ നടന്നത്. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ വിവാഹവേദിയിൽ നിന്ന് നേരേ ബാല ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്.

Also Read:പള്ളിയോടത്തില്‍ ഷൂസിട്ട് കയറി, തുഴച്ചില്‍കാര്‍ പോലും കയറുന്നത് നോമ്പെടുത്ത്‌ ചെരുപ്പിടാതെ: നിമിഷയ്‌ക്കെതിരെ വിമർശനം

തന്റെ മകളെ കുറിച്ചും ബാല അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്. ‘നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഞാനെൻ്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിൻ്റെ മുന്നിൽ വെച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവർ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത്. അവരുടെ ജീവിതത്തിൽ കുറെ കഷ്ടപ്പാടുകളുണ്ടായിട്ടുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ കമൻ്റടിക്കുമ്പോൾ മനസിന് കിട്ടുന്ന ഒരു റിലീഫ്’ എന്നാണ് താരം പറഞ്ഞത്. ഇതോടെ മകളെ എലിസബത്തിന് പരിചയപ്പെടുത്തിയോ എന്ന് അവതാരകൻ ചോദിക്കുകയായിരുന്നു. അവതാരകൻ്റെ ആ ചോദ്യത്തോട് ബാല വളരെ ബോൾഡ് ആയിട്ടാണ് പ്രതികരിച്ചത്. ആ വിഷയം നമുക്ക് വിടാം എന്നായിരുന്നു ബാലയുടെ പ്രതികരണം.

എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ പറഞ്ഞു. ‘ഇന്നത്തെ കാലത്ത് പോലും, മതത്തിന്റെ പേരിൽ ക്ഷണിച്ചവരിൽ ചിലർ കല്യാണത്തിന് വന്നില്ല. പേരെടുത്ത് പറയുന്നില്ല. എല്ലാവരും ചോദിക്കുന്ന ഒരു കാര്യമാണ്, നിങ്ങൾ മതം മാറുമോ എന്ന്. ഞങ്ങൾക്ക് മതമേ ഇല്ലല്ലോ? പിന്നെന്തിനാ മാറുന്നേ?’, ബാല ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button