
സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തിന് ജന്മദിനാശംസകളുമായി നടൻ പൃഥ്വിരാജ്. രഞ്ജിത്തിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിരാജ് ആശംസയുമായി എത്തിയത്. തന്നിലെ കലാകാരനെ കണ്ടെത്തിയത് രഞ്ജിത്താണെന്നാണ് പൃഥ്വിരാജ് കുറിച്ചത്.
‘എന്നിലെ കലാകാരനെ കണ്ടെത്തിയ മനുഷ്യന് പിറന്നാൾ ആശംസകൾ. രഞ്ജിത്തേട്ടൻ, ഗുരു എന്നീ ഹാഷ്ടാഗുകളിലാണ് പൃഥ്വിരാജിന്റെ പോസ്റ്റ്’. നിരവധി പേരാണ് പോസ്റ്റിന് താഴെ രഞ്ജിത്തിന് ആശംസകളുമായി എത്തുന്നത്.
https://www.facebook.com/PrithvirajSukumaran/posts/412668290225730
Post Your Comments