സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. സിനിമ പുറത്തിറങ്ങിയിട്ട് 23 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിനെ കുറിച്ചുള്ള അറിയാകഥകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രഭു, ജയറാം, മഞ്ജു വാര്യർ, കമല്‍ഹാസൻ എന്നിവരെ വെച്ച് സിബി മലയിൽ ചെയ്യാനിരുന്ന സിനിമ നിർമാതാവുമായുള്ള പ്രശ്നം മൂലം ഉപേഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പിന്നീട് സിയാദ് കോക്കര്‍ ചിത്രം നിർമിക്കാൻ തീരുമാനിച്ചതോടെ അത് മലയാളത്തിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പ്രഭുവിന് പകരം സുരേഷ് ഗോപി സിനിമയിലെത്തി. പിന്നെ നേരത്തേ തീരുമാനിച്ചതു പോലെ കലാഭവന്‍ മണി, സംഗീത, മയൂരി, ശ്രീജയ, മഞ്ജുള എന്നിവരും ചിത്രത്തിന്റെ ഭാഗമായി. രണ്ടു സീന്‍ മാത്രമാണ് ഉള്ളതെങ്കിലും ഏറെ ആഴവും പരപ്പുമുള്ള കഥാപാത്രമാണ് മോഹൻലാലിന്റെ നിരഞ്ജന്‍. ഒരു അസാധാരണ നടന്‍ തന്നെ അതു ചെയ്യണമെന്ന് സിബി മലയിലിന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കമല്‍ഹാസനെയാണ് ആദ്യം ചിത്രത്തിൽ പരിഗണിച്ചത്. അതിനു ശേഷം മലയാളത്തിലേക്ക് മാറിയപ്പോൾ മോഹൻലാൽ നിരഞ്ജനായി.
2003 ൽ പ്രിയദർശൻ സമ്മർ ഇൻ ബത്‌ലഹേമിനെ ‘ലേസാ ലേസാ’ എന്ന പേരിൽ ചെറിയ മാറ്റങ്ങളൊക്കെ വരുത്തി ശ്യാം, മാധവൻ, വിവേക്, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിൽ ഒരുക്കിയിരുന്നു.
Leave a Comment