ആലപ്പുഴ: പ്രേംനസീറിന്റെ ഡ്യൂപ്പായി എത്തിയിരുന്ന ആലപ്പുഴ ചാത്തനാട് വെളിമ്പറമ്പിൽ എ. കോയ (നസീർ കോയ-85) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചേയാണ് അന്ത്യം.
കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായിട്ടായി അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് നസീറിന്റെ പഴശ്ശിരാജ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ ഡ്യൂപ്പായി അരങ്ങേറുകയായിരുന്നു. പ്രേംനസീറിനു സംഘട്ടനരംഗങ്ങളിൽ പരിക്കേൽക്കാതിരിക്കാൻ കുഞ്ചാക്കോയാണ് ജൂനിയർ ആർട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്.
നൂറുകണക്കിനു സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തിട്ടുണ്ട്. ‘വിയറ്റ്നാം കോളനി’ യാണ് അവസാന ചിത്രം.
Post Your Comments