പ്രേഷകരുടെ പ്രിയ നടിയാണ് മിയ. സീരിയലിൽ നിന്ന് സിനിമയിലേക്കെത്തിയ താരം ചെറിയ വേഷങ്ങളാണ് ആദ്യം ചെയ്തു വന്നത്. എന്നാൽ പിന്നീട് ബിജു മേനോന്റെ നായികയായി ചേട്ടായീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മിയ പിന്നീട് നിരവധി ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹ ശേഷവും മിയ സിനിമകളിൽ സജീവമാണ്. അടുത്തിടയിലാണ് താരത്തിന് ഒരു മകൻ പിറന്നത്. കുഞ്ഞു ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് താരം അമ്മയായ വിവരം പുറംലോകത്തിനെ അറിയിച്ചത്. ഇപ്പോഴിതാ മകൻ ലൂക്കയ്ക്കും ഭർത്താവ് അശ്വിനും ഒപ്പമുള്ള മിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ഉറങ്ങുന്ന കുഞ്ഞു ലൂക്കയുമാണ് മിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CTbY-fJhB7a/?utm_source=ig_embed&utm_campaign=loading
ഓണത്തിനും കുടുംബത്തോടൊപ്പമുള്ള ചിത്രം മിയ പങ്കുവച്ചിരുന്നു.
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.
Post Your Comments