പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മേഘ്‌നരാജും ചിരന്ജീവി സർജയും. മേഘ്‌ന ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ചിരഞ്ജീവി സർജയുടെ വിയോഗം. ഇരുവർക്കും ഒരു മകനാണുള്ളത്. മകൻ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള മേഘ്‌ന കഴിഞ്ഞ ദിവസമാണ് മകന്റെ പേര് വെളിപ്പെടുത്തിയത്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.
കുഞ്ഞിന് ഒരു വയസ് തികയാറാകുമ്പോഴാണ് പേരിടൽ ചടങ്ങ് നടത്തിയത്. ഇപ്പോൾ മകൻ റയാൻ രാജ് സർജയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് മേഘ്ന.
പള്ളിയിൽ വച്ച് നടന്ന ചടങ്ങിന്റെ വീഡിയോയാണ് മേഘ്ന പങ്കുവച്ചത്. മേഘ്നയുടെയും ചിരഞ്ജീവിയുടെയും കുടുംബാംഗങ്ങൾക്കൊപ്പം നസ്റിയ അടക്കം ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഇരുവരുടെയും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്.
അതിനോടൊപ്പം തന്നെ കുഞ്ഞിന്റെ പേരിന്റെ അർത്ഥവും മേഘ്‌ന പറയുന്നുണ്ട്.
https://www.instagram.com/p/CTZ8us3pjB2/?utm_source=ig_web_copy_link
‘ഒരു അമ്മയെന്ന നിലയിൽ, എന്റെ മകന് ഏറ്റവും മികച്ചത് ഞാൻ ചെയ്യേണ്ടത് പ്രധാനമാണ്. അവന്റെ മാതാപിതാക്കൾക്ക് ലഭിച്ചത് പോലെ എല്ലാ ലോകത്തെയും മികച്ചത് അവന് ലഭിക്കണം. ജാതിയും മതവും നോക്കാതെ ആളുകൾ അവനുവേണ്ടി പ്രാർത്ഥിച്ചു. ഞങ്ങളുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിച്ചു. റയാൻ (സംസ്കൃതം), ഈ പേര് എല്ലാ മതങ്ങൾക്കും ഉള്ളതാണ്. വ്യത്യസ്ത പതിപ്പുകൾ, വ്യത്യസ്ത ഉച്ചാരണം, എന്നാൽ ഒരു ഉറച്ച അർത്ഥം! ഞങ്ങളുടെ അഭിമാനത്തെ അവതരിപ്പിക്കുന്നു. ഞങ്ങളുടെ രാജകുമാരൻ, ഞങ്ങളുടെ റയാൻ രാജ് സർജ!’ മേഘ്ന കുറിച്ചു.
Post Your Comments