കോടതിയില്‍ പോലീസിനെതിരെ പരാതി ഉന്നയിച്ച് ജാതി അധിക്ഷേപ കേസില്‍ ജയിലിൽ കഴിയുന്ന നടി മീര മിഥുന്‍. പൊലീസ് തനിക്കെതിരെ ഇല്ലാത്ത കുറ്റം ചുമത്തുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് മീര ജഡ്ജിയോട് പരാതിപ്പെട്ടത്. വിചാരണക്കായി എഗ്മോര്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ചപ്പോഴാണ് നടി ആരോപണം ഉന്നയിച്ചത്.
സ്റ്റാര്‍ ഹോട്ടല്‍ മാനേജരെ ഭീഷണിപ്പെടുത്തിയ കേസിന്റെ വിചാരണയ്ക്കായാണ് താരത്തെ കോടതിയില്‍ എത്തിച്ചത്. കേസുകളെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ലെന്നും മീര പറയുന്നു. അതേസമയം കോടതി മീരയ്ക്ക് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചിതയാക്കിയില്ല. 2 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ 14ന് വീണ്ടും ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
ദളിത് വിഭാഗത്തിലുള്ള എല്ലാവരെയും സിനിമയിൽ നിന്ന് പുറത്താക്കണമെന്ന നടിയുടെ പരാമർശമാണ് അറസ്റ്റിന് കാരണമായത്. ഒരു സംവിധായകൻ തന്റെ ഫോട്ടോ മോഷ്ടിച്ച് സിനിമയുടെ ഫസ്റ്റ് ലുക്കിന് ഉപയോഗിച്ചു എന്നും. ദളിത് സമുദായത്തിൽപ്പെട്ട എല്ലാവരും ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്നും അതുകൊണ്ടാണ് അവർക്ക് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നത് എന്നുമാണ് മീര മിഥുൻ വിവാദ വീഡിയോയിൽ പറയുന്നത്. ദളിത് വിഭാഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയിൽ നിന്ന് പുറത്താക്കണമെന്നും ഇവർ പറഞ്ഞു. ഇതിന് പിന്നാലെ ഒളിവിൽ പോയ നടിയെ ആലപ്പുഴ റിസോര്‍ട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
Post Your Comments