മുംബൈ: ആർ.എസ്.എസിനെ താലിബാനോട് ഉപമിച്ചതിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ മാപ്പ് പറയാതെ ജാവേദ് അക്തറിൻറെ ചിത്രങ്ങൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി എം. എൽ. എ രാം കദം അറിയിച്ചു.
ആർ.എസ്.എസ് നേതൃത്വത്തോടും പ്രവർത്തകരോടും ക്ഷമ ചോദിച്ചില്ലെങ്കിൽ അക്തറിൻറെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കല്ലെന്നും എം.എൽ.എ വ്യക്തമാക്കി.
‘താലിബാൻ മുസ്ലിം രാഷ്ട്രം ആഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും ഉണ്ട്. ഈ ആളുകൾ എല്ലാം ഒരേ ചിന്താഗതിക്കാരാണ് – അത് മുസ്ലീം ആകട്ടെ, ക്രിസ്ത്യൻ ആകട്ടെ, ജൂതനോ ഹിന്ദുവോ ആകട്ടെ. താലിബാൻ പ്രാകൃതരും അവരുടെ പ്രവർത്തനങ്ങൾ അപലപനീയവുമാണ്. എന്നാൽ ആർ.എസ്.എസ്, വി.എച്ച്.പി, ബജ്രംഗ്ദൾ എന്നിവയെ പിന്തുണക്കുന്നവരും ഒന്നുതന്നെയാണ്’ എന്നായിരുന്നു ജാവേദ് അക്തറിന്റെ വിവാദ പരാമർശം.
Post Your Comments