സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ സീരിയലിന് അവാര്‍ഡ് നല്‍കാത്തതില്‍ പ്രതികരിച്ച് നടി ബീന ആന്റണി. സീരിയൽ ഒരു വാണിജ്യമേഖല തന്നെയാണ് എന്നും. അവിടെ റേറ്റിങ്ങിനാണ് പ്രാധാന്യം എന്നും ബീന ആന്റണി പറയുന്നു. താനടക്കമുള്ള നിരവധി കുടുംബങ്ങൾ സീരിയലുകൾ കൊണ്ടാണ് ജീവിക്കുന്നത് എന്നും. അതിന് നിലവാരമില്ല എന്നൊക്കെ പറയുമ്പോൾ വിഷമമാണ് തോന്നുന്നതെന്ന് ബീന ആന്റണി പറയുന്നു. അവാർഡ് തന്നില്ലെങ്കിലും ജൂറിയുടെ ആ പരാമർശം ഒഴിവാക്കാമായിരുന്നുവെന്നും ബീന തുറന്നു പറഞ്ഞു. ന്യൂസ് 18 ന്റെ ചർച്ചയ്ക്കിടയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
‘സ്വാഭാവികമായ രീതിയിലുള്ള കഥാപാത്രങ്ങളും സന്ദർഭങ്ങളുമെല്ലാം ചെയ്യാൻ ആഗ്രഹമുണ്ട്. എന്നാൽ അങ്ങനെയുള്ള പരമ്പരകളെടുത്താൽ കാണാൻ ആളുകളില്ല. സീരിയലിന് റേറ്റിംഗ് ആണ് ആവശ്യം. മോശമായ ഒരു പരാമർശം പോലും സീരിയലുകളിൽ ഉപയോഗിക്കാറില്ല. സിനിമ, തുടങ്ങി മറ്റെല്ലാ മേഖലകളെയും പോലെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് സീരിയലിൽ കാണിക്കുന്നതും. അവസാനം നന്മയിലാണ് അത് അവസാനിക്കുന്നതും. സമൂഹത്തിന് മോശമായോ തെറ്റായ സന്ദേശങ്ങൾ നൽകുന്നില്ല. എല്ലാവരും സീരിയൽ നിർത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനു പിന്നിൽ നിരവധി കുടുംബങ്ങൾ ജീവിക്കുന്നുണ്ട്. ജൂറിയുടെ പരാമർശം ഞങ്ങളെ വേദനിപ്പിച്ചു. അവാർഡ് തരാതിരുന്നാൽ അത്രയേ ഉള്ളു, എന്നാൽ നിലവാരമില്ല എന്ന് പറഞ്ഞതാണ് വേദനിപ്പിച്ചത്’, ബീന ആന്റണി പറഞ്ഞു.
Post Your Comments