
നടൻ ബാല വിവാഹിതനായെന്ന വാർത്ത കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. എന്നാൽ വിവാഹം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. പിന്നാലെ തങ്ങളുടെ വിവാഹ റിസപ്ഷൻ സെപ്റ്റംബർ അഞ്ചിനാണ് നടക്കുക എന്ന് അറിയിച്ചുകൊണ്ട് ബാല ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബാലയുടെ വിവാഹ റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ ഇടവേള ബാബു ഉൾപ്പടെയുള്ള താരങ്ങളെ വീഡിയോയിൽ കാണാം.
ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ പറഞ്ഞു.
ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാർത്ത ആദ്യം പുറത്തു വന്നത്. വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്.
Post Your Comments