കുഞ്ഞിനും പുരസ്കാരത്തിനും പിന്നാലെ പുതിയ സന്തോഷ വാർത്തയുമായി അശ്വതി ശ്രീകാന്ത്

മകൾ ജനിച്ചതിന് പിന്നാലെയായിരുന്നു മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം അശ്വതി ശ്രീകാന്തിനെ തേടിയെത്തിയത്

മകൾ ജനിച്ചതിന് പിന്നാലെയായിരുന്നു മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം അശ്വതി ശ്രീകാന്തിനെ തേടിയെത്തിയത്. പ്രതീഷിച്ചതും അപ്രതീക്ഷമായി ലഭിച്ച ഇരട്ടി സന്തോഷം അശ്വതി പ്രേക്ഷകരുമായി നേരിട്ട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷം കൂടി പങ്കുവെയ്ക്കുകയാണ് അശ്വതി.

സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതിയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് 14 ലക്ഷം ഫോളോവേഴ്സ് ആണ് തികഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് അശ്വതിയുടെ ഈ നേട്ടം. തന്നെ ഈ നേട്ടത്തിന് അർഹയാക്കിയ ഫാൻസിന് അശ്വതി നന്ദി പറയുകയാണ്.

‘ചക്കപ്പഴം’ എന്ന ജനപ്രിയ പരമ്പരയിൽ ആശ എന്ന വീട്ടമ്മയുടെ കഥാപാത്രമാണ് അശ്വതിയെ അവാർഡിന് അർഹയാക്കിയത്.

Share
Leave a Comment