ബിഗ് ബോസ് താരവും നടിയും അവതാരകയുമായ ആര്യ തന്റെ പ്രണയ പരാജയത്തെക്കുറിച്ചു തുറന്നു പറയുന്നു. താന്‍ കുറച്ച് നാള്‍ മാറി നിന്ന് തിരിച്ച് വന്ന സമയത്ത് അദ്ദേഹം മറ്റൊരാളുമായി റിലേഷനില്‍ ആയെന്നും അത് തന്റെ ബെസ്റ്റ് സുഹൃത്ത് ആണെന്നും ആര്യ വെളിപ്പെടുത്തി. കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന താരപകിട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്യ.
read also: സിഐഡി മൂസ 2 ഉണ്ടാകുമോ ?: അവർ രണ്ടായി പിരിഞ്ഞതിനാൽ ഇനി ബുദ്ധിമുട്ടാണെന്ന് ജോണി ആന്റണി
‘ഇപ്പോള്‍ വലിയൊരു ബ്രേക്കപ്പും വിഷാദവുമൊക്കെ കഴിഞ്ഞ് ഞാന്‍ തിരിച്ച് വന്നതേയുള്ളു. കുറച്ച് മാസങ്ങളെ ആയിട്ടുള്ളു. അതൊരു അന്യായ പറ്റിക്കലായി പോയെന്ന് പറയാം. എഴുത്തിയഞ്ച് ദിവസം ഞാനൊന്ന് മാറി നിന്നതിന് ശേഷം തിരിച്ച് വരുമ്ബോള്‍ കണ്ടത് വേറൊരു വ്യക്തിയെയാണ്. ഞാന്‍ പോയ ഗ്യാപ്പില്‍ എന്റെ തന്നെ സുഹൃത്തുമായി അദ്ദേഹം ഒരു റിലേഷന്‍ ആരംഭിക്കുകയും ചെയ്തു. എന്റെ കൂടെ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടിയാണ്. നാലാം ക്ലാസ് മുതല്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി പരിചയപ്പെടുത്തി കൊടുത്ത കുട്ടിയാണ്. അവരിപ്പോള്‍ ഒരു റിലേഷന്‍ഷിപ്പിലാണ്. ഇതൊക്കെ ആരെങ്കിലും ചിന്തിക്കുമോ’- ആര്യ ചോദിക്കുന്നു. ഏത് വഴിക്കാണ് പണി വരുന്നതെന്ന് അറിയില്ലെന്നും ആര്യ കൂട്ടിച്ചേർത്തു.
Post Your Comments