GeneralLatest NewsMollywoodNEWSSocial Media

‘നിനക്കൊപ്പം എന്നും ഈ സഹോദരി ഉണ്ടാവും’: ദുൽഖറിന്റെ അമാലുവിന് പിറന്നാൾ ആശംസയുമായി നസ്രിയ

അമാലുവിന്റെ പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ച് നസ്രിയ

നസ്രിയയും നടൻ ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൂഫിയയും തമ്മിലുള്ള സൗഹൃദം എപ്പോഴും ചർച്ചചെയ്യപ്പെടാറുണ്ട്. അമാലുവിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ എല്ലാം നസ്രിയ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അമാലുവിന്റെ പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് നസ്രിയ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

എന്നും എപ്പോഴും കൂടെ നിൽക്കുന്ന ഒരു നല്ല സുഹൃത്തും സഹോദരിയുമാണ് അമാലു എന്ന് നസ്രിയ പറയുന്നു. ഇരുവരും ഒരുമിച്ചുള്ള രസകരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

‘എന്റെ പ്രിയപ്പെട്ടവരിൽ ഒരാളായവൾക്ക് ജന്മദിനാശംസകൾ, മറ്റൊരു മിസ്റ്ററിൽ നിന്നുമുള്ള എന്റെ സുന്ദരിയായ സഹോദരി, അമ, ഐ ലവ് യൂ സോ മച്ച്, നീയില്ലെങ്കിൽ ജീവിതം വളരെ മങ്ങിയതായേനെ, നീ എങ്ങനെയാണ് എന്നോട് എന്നുള്ളതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, നീ എനിക്കായി എപ്പോഴും ഉണ്ടാകും എന്നറിയാം.. നിനക്ക് ഈ കുഞ്ഞനുജത്തിയെ ആവശ്യമുള്ളപ്പോഴെല്ലാം ഞാൻ ഉണ്ടാകും.. വൈകാതെ കാണാം അമ’ എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CTYxHcivRqj/?utm_source=ig_embed&utm_campaign=loading

ദുൽഖറിന്റെ ജന്മദിനത്തിനും മകൾ മറിയത്തിന്റെ ജന്മദിനത്തിനും നസ്രിയ ഷെയർ ചെയ്ത ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button