പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ മോഹൻലാൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രവും അതിൽ താരം കെട്ടിയിരുന്ന വാച്ചുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മോഹൻലാലിന്റെ ലുക്കിനെ എപ്പോഴും പ്രശംസിക്കുന്ന ആരാധകർ, എന്നാൽ ഇത്തവണ അദ്ദേഹത്തിന്റെ കയ്യിലെ വാച്ചാണ് ശ്രദ്ധിച്ചത്.
മോഹൻലാൽ അണിഞ്ഞ വാച്ച് ഏതു കമ്പനിയുടേതാണ് ഈ വാച്ചെന്നും ഇതിന്റെ വില എത്രയാണെന്നുമായിരുന്നു പലരും തിരഞ്ഞത്. ഇപ്പോഴിതാ, മോഹൻലാലിന്റെ വാച്ചിന്റെ വില എത്രയാണെന്ന് പുറത്തുവന്നിരിക്കുകയാണ്.
മോഹൻലാലിന്റെ പഴ്സനൽ കലക്ഷനിലുളള ഉബ്ലോ ബിഗ് ബാങ് യുണീകോ ഇറ്റാലിയ ഇൻഡിപെൻഡന്റ് ലിമിറ്റഡ് എഡിഷൻ വാച്ച് ആണിത്. 23,000 യൂറോ (ഏകദേശം 20 ലക്ഷം രൂപ) ആണ് വാച്ചിന്റെ വില. വാച്ചിന്റെ വില കേട്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്.
https://www.instagram.com/p/CTJZ9hUHVsL/?utm_source=ig_embed&utm_campaign=loading
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി.
Post Your Comments