സിനിമ മേഖലയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഗീതു മോഹന്‍ദാസും സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും. എത്ര തിരക്കിനിടയിലും സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേരാൻ മഞ്ജു സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്ക് ശേഷം ഗീതുവിനെയും സംയുക്തയെയും കണ്ടു മുട്ടിയ സന്തോഷം പങ്കുവെയ്ക്കുകയാണ് മഞ്ജു.
‘എന്നും സുഹൃത്തുക്കളായിരിക്കും, എന്ത് വന്നാലും നേരിടും’ എന്ന ക്യാപ്ക്ഷനോട് കൂടിയാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ മൂന്ന് പേരുടെയും സൂഹൃത്ത് ബന്ധത്തെ കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/theManjuWarrier/posts/413911363424701
ഗീതു മോഹന്‍ദാസും ഇതേ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments