മഞ്ജു വാര്യരുടെ മേക്കോവർ എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ഓരോ സിനിമകളിലും, പൊതുവേദികളിൽ എത്തുമ്പോഴും വ്യത്യസ്തമായ മേക്കോവറാണ് താരം നടത്താറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ മഞ്ജു പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്. തന്റെ പുതിയ പുതിയ ഹെയർ സ്റ്റൈലുമായാണ് ഇത്തവണ മഞ്ജു എത്തിയിരിക്കുന്നത്.
ഷോർട്ട് ഹെയർ ലുക്കിലാണ് താരമുളളത്. മുടി കളർ ചെയ്തിട്ടുമുണ്ട്. പുത്തൻ ഹെയർ സ്റ്റൈലിൽ ചിരിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് കാണാൻ കഴിയുന്നത് .
ദീപ്തി സതി, ഗീതു മോഹൻദാസ് ഉൾപ്പടെയുള്ളവർ ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു.എന്നാൽ അതിൽ നടൻ ബാബു ആന്റണിയുടെ കമന്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പുതിയ ലുക്ക് കൊള്ളാം എങ്കിലും എനിക്ക് ആ നീളൻ മുടിയാണ് ഇഷ്ടമെന്നായിരുന്നു ബാബു ആന്റണിയുടെ കമന്റ്. ഇതിന് സ്നേഹം നിറഞ്ഞ ഒരു ഇമോജിയാണ് മഞ്ജു മറുപടിയായി നൽകിയത്.
https://www.instagram.com/p/CTYzadGvikX/?utm_source=ig_web_copy_link
സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകളായ സജിത്ത് ആൻ സുജിത്ത് സഹോദരങ്ങളാണ് മഞ്ജുവിന്റെ പുതിയ മേക്കോവറിന് പിന്നിൽ. മഞ്ജുവിനൊപ്പമുളള ചിത്രം അവർ തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments