വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍. തന്‍റെ അച്ഛന്‍ സംവിധാനം ചെയ്ത ‘തീരം തേടുന്ന തിര’യുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി താന്‍ മമ്മൂട്ടിയെ കണ്ടതെന്ന് ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ കുഞ്ചാക്കോ ബോബന്‍ പങ്കുവയ്ക്കുന്നു.
കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍
‘ഞാന്‍ സിനിമയിലേക്ക് വരും മുന്‍പേ മമ്മുക്കയെ കണ്ടിട്ടുണ്ട്. കുഞ്ഞു നാളില്‍ ഉദയയുടെ സിനിമ അഭിനയിക്കാന്‍ വരുന്ന സമയത്ത് തന്നെ മമ്മുക്കയെ നേരില്‍ കണ്ടു. എന്റെ അച്ഛന്‍ സംവിധാനം ചെയ്ത ‘തീരം തേടുന്ന തിര’യുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. സിനിമയോട് വല്ലാത്ത പാഷനാണ് ആ മനുഷ്യന്. നമ്മുടെ സിനിമ പോലും ബൈഹാര്‍ട്ട് ആണ്. ഞാന്‍ ‘നായാട്ട്’ എന്ന സിനിമ ചെയ്യുമ്പോള്‍ തന്നെ അതിലെ എന്റെ കഥാപാത്രത്തെക്കുറിച്ചും, സിനിമയുടെ ഫുള്‍ ഡീറ്റെയിലിനെക്കുറിച്ചും പുള്ളി ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടി പോയി. അങ്ങനെ ഒരു സൂപ്പര്‍ താരവും മറ്റുള്ളവരുടെ സിനിമയെക്കുറിച്ച് അത് ഇറങ്ങും മുന്‍പേ ഇങ്ങനെ മനസിലാക്കാന്‍ ശ്രമിക്കാറില്ല. മമ്മുക്ക അങ്ങനെയുള്ള ആളല്ല. സിനിമയോടുള്ള പാഷനും ഓരോ കാര്യങ്ങളും അറിയാനുള്ള മമ്മുക്കയുടെ താല്‍പര്യവുമൊക്കെ ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ് എന്നെ ഞെട്ടിച്ച ആ സംഭവം’. കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Post Your Comments