തലൈവി സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബോളിവുഡ് നടി കങ്കണയും സംവിധായകന് വിജയിയും. അതിന് ശേഷം തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ എംജി ആറിന്റെയും സ്മാരകം സന്ദര്‍ശിച്ചു.
ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തലൈവി’. ജയലളിതയായി കങ്കണ എത്തുമ്പോൾ എംജി ആറായി അരവിന്ദ് സ്വാമിയും എത്തുന്നു.
ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്. ഏപ്രില്‍ 21നായിരുന്നു ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങിയിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. കൊവിഡ് പശ്ചാത്തലത്തിലും ചിത്രം സെപ്റ്റംബര്‍ 10ന് തിയറ്ററിലാണ് റിലീസ് ചെയ്യുക.
Tamil Nadu: Actor Kangana Ranaut pays tribute at former Chief Minister J Jayalalithaa's memorial at Marina Beach in Chennai, ahead of the release of her film 'Thalaivii', that is based on the former CM. pic.twitter.com/Wb1puvjpgU
— ANI (@ANI) September 4, 2021
ചിത്രത്തിന്റെ തമിഴ് പകര്‍പ്പിന് യു സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്. തമിഴ്, ഹിന്ദി, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിഷ്ണു വര്ധന് ഇന്ദുരി, ഷൈലേഷ് ആര് സിങ്ങ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
Post Your Comments