മോഹൻലാലിനൊപ്പം വർക്കൗട്ട്: ചിത്രവുമായി കല്യാണി പ്രിയദർശൻ

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' എന്ന സിനിമയിലാണ് ഇരുവരും ഇപ്പോൾ അഭിനയിക്കുന്നത്

വ്യായാമത്തിൽ ഒരു വിട്ടു വീഴ്ചയും കാണിക്കാത്ത നടനാണ് മോഹൻലാൽ. അതിനായി മാത്രം അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ജിമ്മില്‍ മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടിയും സംവിധായകൻ പ്രിയദർശന്റെ മകളുമായ കല്യാണി പ്രിയദര്‍ശന്‍.

‘അദ്ദേഹത്തിന്റെ വാമപ്പ് മാത്രമായിരുന്നു എന്റെ മുഴുവൻ വര്‍ക്കൗട്ട്’ എന്ന അടികുറിപ്പോടെയാണ് കല്യാണി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ എന്ന സിനിമയിലാണ് ഇരുവരും ഇപ്പോൾ അഭിനയിക്കുന്നത്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് കല്യാണിയും എത്തുന്നത്. മോഹൻലാൽ ചിത്രം മരക്കാറിലും കല്യാണി അഭിനയിച്ചിരുന്നു.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ വും വിനീത് ശ്രീനിവാസന്റെ ‘ഹൃദയവും’ ആണ് കല്യാണിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Share
Leave a Comment