എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മൂത്ത മകൾ അഹാനയ്ക്ക് പിന്നാലെ ഇളയ മകളായ ഇഷാനി കൃഷ്ണയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. മമ്മൂട്ടി നായകനായെത്തിയ വൺ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഇഷാനി തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടയിൽ ശരീഭാരം കൂട്ടിയ ഇഷാനിയുടെ മേക്കോവര്‍ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് നടി 51 കിലോയിൽ എത്തിയത്. ഇപ്പോഴിതാ മറ്റൊരു വർക്കൗട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇഷാനി. താൻ വണ്ണം കൂട്ടിയത് എങ്ങനെയെന്ന ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടിന്റെ വീഡിയോ നടി പങ്കുവച്ചത്.
‘അനിമൽ ഫ്ലോ’ എന്ന വർക്കൗട്ട് ഈ മേക്കോവറിൽ തനിക്ക് ഏറെ സഹായകരമായെന്നും നിങ്ങൾക്കുവേണ്ടി അത് ചെയ്ത് കാണിക്കുകയാണെന്നും ഇഷാനി പറയുന്നു.
മൃഗങ്ങളുടെ ശരീര ചലനങ്ങൾ അനുകരിച്ച് വ്യായാമം ചെയ്യുകയാണ് ‘അനിമൽ ഫ്ലോ’ വർക്കൗട്ടിലൂടെ ചെയ്യുന്നതെന്ന് ഇഷാനി പറയുന്നു. താൻ ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്നറിയില്ലെന്നും പഠിക്കാൻ ശ്രമിക്കുകയാണെന്നും ഇഷാനി പറയുന്നുണ്ട്.
Post Your Comments