CinemaGeneralMollywoodNEWS

ഞാന്‍ വേദന കടിച്ചമര്‍ത്തി ചെയ്ത രംഗമാണത്!: ഇതുവരെ തുറന്നു പറയാത്തത് തുറന്നു പറഞ്ഞു ഇന്ദ്രന്‍സ്

ഞാന്‍ ആ കവിത പാടി കഴിഞ്ഞു എന്‍എല്‍ ബാലയണ്ണന്‍ വന്നു കാലില്‍ പിടിക്കുമ്പോള്‍ കട്ട് ചെയ്യേണ്ട ഒരു സംഭവമാണ്

ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയ കരിയറില്‍ ഏറെ ഹിറ്റായി മാറിയ ഒരു കോമഡി രംഗമാണ് ‘മാനത്തെ കൊട്ടാരം’ എന്ന സിനിമയിലെ കവിത ചൊല്ലല്‍.മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ആ നര്‍മ രംഗത്തിനു പിന്നിലെ ശാരീരിക അധ്വാനത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ദ്രന്‍സ്.  ആ സീനിലെ തന്റെ സംഭാവനയെക്കുറിച്ച് തുറന്നു പറയുന്ന ഇന്ദ്രന്‍സ് പ്രേക്ഷകര്‍ ഒന്നടങ്കം ചിരിച്ച ആ നര്‍മ രംഗം താന്‍ ഏറെ വേദന അനുഭവിച്ചു ചെയ്തതാണെന്നും ഇന്ദ്രന്‍സ് പങ്കുവയ്ക്കുന്നു. മലയാള സിനിമയില്‍ മഹാ നടനെന്ന  ഖ്യാതി നേടിക്കൊണ്ടിരിക്കുന്ന ഇന്ദ്രന്‍സ് ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ പഴയകാല നര്‍മ വേഷത്തെക്കുറിച്ച് പങ്കുവച്ചത്.

‘ഇനി അങ്ങനെ ഒരു കോമഡി ചെയ്യാന്‍ കഴിയുമോ എന്ന ആധി പ്രധാനമായിട്ടും ഉണ്ട്. എന്റെ അടുത്ത് പലപ്പോഴും അതിലെ കവിത ഒന്ന് പാടുമോ എന്ന് ചോദിച്ചിട്ടുണ്ട് പലരും. പക്ഷേ പാടാന്‍ പറ്റില്ല, കാരണം അത് ആദ്യം പ്ലാന്‍ ചെയ്തത് രണ്ടു വരി കവിത മാത്രമായിട്ടാണ്. പക്ഷേ എന്റെ കഴുത്ത് മതിലില്‍ കുടുങ്ങിയപ്പോള്‍ സംഗതി ആകെ കൈവിട്ടു പോയി. അവിടെ അതിന്റെ പ്ലാനിങ്ങില്‍ പിശക് സംഭവിച്ചിരുന്നു. ഞാന്‍ ആ കവിത പാടി കഴിഞ്ഞു എന്‍എല്‍ ബാലയണ്ണന്‍ വന്നു കാലില്‍ പിടിക്കുമ്പോള്‍ കട്ട് ചെയ്യേണ്ട ഒരു സംഭവമാണ്. പക്ഷേ കഴുത്ത് തിരിക്കാനും കഴിയുന്നില്ല ബാലേട്ടന്‍ പിടിച്ചു വലിക്കുകയും ചെയ്യുന്നുണ്ട്. കട്ട് പറയാന്‍ നേരം നമ്മള്‍ ആ മൂഡില്‍ നിന്നു മാറരുതല്ലോ! അപ്പോള്‍ ഞാന്‍ അത് കണക്കാക്കി സ്ക്രിപ്റ്റില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ‘ആരോ പിടിച്ചു വലിയ്ക്കുന്നു’ എന്ന എന്റെ മാസ്റ്റര്‍ ഡയലോഗ് അങ്ങനെ സംഭവിച്ചതാണ്. ഞാന്‍ അനുഭവിച്ച ഒരു പ്രാണവേദന കൂടി ആ സീനിലുണ്ട്’. ഇന്ദ്രന്‍സ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button