GeneralLatest NewsMollywoodNEWSSocial Media

‘ഹാപ്പി ബർത്ത്ഡേ അമു’: ദുൽഖറിന്റെ ഭാര്യയ്ക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജും സുപ്രിയയും

വളരെ നല്ല വ്യക്തിതമാണ് അമാലിന്റെത് എന്ന് കുറിച്ചുകൊണ്ടാണ് സുപ്രിയ ആശംസകൾ നേർന്നിരിക്കുന്നത്

നടൻ ദുൽഖർ സൽമാന്റെ പ്രിയ പത്നി അമാൽ സൽമാന്റെ ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ അമാലിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജും ഭാര്യയും സുപ്രിയയും. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആശംസ നേർന്നിരിക്കുന്നത്.

‘ഹാപ്പി ബർത്ത്ഡേ അമു’ എന്ന അടികുറിപ്പോടെ ദുൽഖറും അമാലും സുപ്രിയയും ഉള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. വളരെ നല്ല വ്യക്തിതമാണ് അമാലിന്റെത് എന്ന് കുറിച്ചുകൊണ്ടാണ് സുപ്രിയ ആശംസകൾ നേർന്നിരിക്കുന്നത്.

https://www.instagram.com/p/CTYqJw6vLOU/?utm_source=ig_embed&utm_campaign=loading

ദുൽഖറും ഭാര്യയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു. നീ ഇല്ലാത്ത ജീവിതം തനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല എന്നാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചുകൊണ്ട് എഴുതിയത്.

https://www.instagram.com/p/CTYrC0dvsbT/?utm_source=ig_embed&utm_campaign=loading

ദുൽഖറിന്റെ വാക്കുകൾ:

‘ഹാപ്പി ബർത്ത്ഡേ ആം! നിന്റെ ജന്മദിനങ്ങൾ ഒരു പതിറ്റാണ്ട് കഴിഞ്ഞു, എനിക്ക് എഴുതാനുള്ള കാര്യങ്ങൾ ഇപ്പോഴും തീരുന്നില്ല. എപ്പോഴുമുള്ള നമ്മളുടെ പോസിങ്ങിന്, എപ്പോഴും രണ്ടു പ്രിയപെട്ടവരുടെ ക്യാൻഡിഡ് ചിത്രങ്ങൾ പകർത്തുന്ന എനിക്ക്, വിവാഹങ്ങൾ ആകർഷകമാക്കുന്നതിന്, ഒരുമിച്ചു യാത്രകൾ ചെയ്യുന്നതിന്, വീടും ജീവിതവും ഒരുമിച്ച് കെട്ടിപ്പടക്കുന്നതിന്, പരസ്പരം കണ്ടെത്തുന്നതിന്, എത്ര വളർന്നാലും വേറിട്ടു സമയം ചെലവഴിക്കുന്നതിന് ചിയേർസ്.

എന്റെ പങ്കാളി, എന്റെ മകളുടെ അമ്മ, എന്റെ ആത്മവിശ്വാസം, എന്റെ സുരക്ഷിതത്വം നീയില്ലാതെ ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. എന്റെ ജീവിതത്തിലേക്ക് വന്നതിനും അതിന് ലക്ഷ്യവും അർത്ഥവും നൽകിയതിനും എന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാക്കിയതിനും എന്റെ എല്ലാ ആഗ്രഹങ്ങളും പ്രോത്സാഹിപ്പിച്ചതിനും എന്റെ എല്ലാ ഭയവും അരക്ഷിതാവസ്ഥയും പരിഹരിക്കുന്നതിനും നന്ദി. നീ എന്റെ മനസ്സിന്റെ കരുത്താണ്. എന്റെ മാനസിന്റെ കാതൽ! ജന്മദിനാശംസകൾ പ്രിയപ്പെട്ടവളെ! ഞാൻ നിന്നെ സ്നേഹിക്കുന്നു!’ ദുൽഖർ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button