GeneralKollywoodLatest NewsMollywoodNEWSSocial MediaVideos

വിവാഹറിസപ്ഷന് ക്ഷണിച്ച് ബാലയും എലിസബത്തും: വീഡിയോ

ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയും ഭാര്യ എലിസബത്തും വിവാഹറിസപ്ഷന്റെ തീയതി അറിയിച്ചത്

പ്രേഷകരുടെ പ്രിയ നടനാണ് ബാല. അടുത്തിടയിലാണ് താരത്തിന്റെ രണ്ടാം വിവാഹം നടന്നത്. ഡോക്ടറും സുഹൃത്തുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹറിസപ്ഷന് ക്ഷണിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ബാല. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയും ഭാര്യ എലിസബത്തും വിവാഹറിസപ്ഷന്റെ തീയതി അറിയിച്ചത്.

‘അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് എന്നോടൊപ്പംനിന്ന എല്ലാവരോടും നന്ദി പറയുന്നു.’– വീഡിയോയ്‌ക്കൊപ്പം ബാല കുറിച്ചു.

സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന് നേരത്തെ ബാല വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു താരത്തിന്റെ വധുവിനെ പരിചയപ്പെടുത്തി ശ്രീശാന്ത് വീഡിയോ പങ്കിട്ടത്. ബാലയ്‌ക്കൊപ്പമുള്ള വീഡിയോയിലായിരുന്നു ശ്രീശാന്ത് നടന്റെ വധുവിനെ പരിചയപ്പെടുത്തിയത്. അതിനു ശേഷം ബാല ഓണത്തിന് ഭാര്യയ്‌ക്കൊപ്പം സദ്യ കഴിക്കുന്ന വീഡിയോയും പുറത്തു വിട്ടിരുന്നു.

ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. ഇരുവർക്കും ഒരു മകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button