ആഷിഖ് അബുവും പൃഥ്വിരാജും വാരിയംകുന്നൻ സിനിമയില്‍ നിന്ന് പിൻമാറിയതിന് പിന്നാലെ സിനിമ ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് സംവിധായകൻ ഒമർ ലുലു രംഗത്തെത്തിയിരുന്നു. പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണിയെ വെച്ച് 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരുമെന്നായിരുന്നു ഒമര്‍ ലുലു പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ താൻ വാരിയംകുന്നനിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഒമർ.
‘1921’ കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടുവെന്നും, ഇനി ഒരു വാരിയംകുന്നന്റെ ആവശ്യമില്ല എന്ന് വ്യക്തമായെന്നും ഒമർ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാൽ ഇതിനു പിന്നാലെ ഒമറിനെ പരിഹസിച്ചും വിമർശിച്ചും നിരവധി കമന്റുകളും ട്രോളുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്.
ഒരിക്കലും പിന്മാറില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്ത് പറ്റിയെന്നും. ‘ഒരുപാട് നന്ദി ഉണ്ട് ചരിത്രം നിങ്ങളോട് കടപ്പെട്ടിരിക്കും’. ‘ഒമറും മുങ്ങി എന്നാണ് കേട്ടത്’, തുടങ്ങി നിരവധി കമന്റുകളാണ് ഒമറിന്റെ പോസ്റ്റിനു താഴെ വന്നു കൊണ്ടിരിക്കുന്നത്.
ഒമറിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാൽ മാർക്കോണി വിളിച്ച് വാരിയംകുന്നൻ ഇക്ബാൽക്ക പ്രൊഡ്യൂസ് ചെയ്തോളാം പൈസ നോക്കണ്ട ഒമർ ധൈര്യമായി മുന്നോട്ട് പൊയ്കോളാൻ പറഞ്ഞു.ആ സന്തോഷത്തിൽ ദാമോദരൻ മാഷിന്റെ സ്ക്രിപ്പ്റ്റിൽ ശശ്ശി സാർ സംവിധാനം ചെയ്ത ‘1921’ കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല.ദാമോദരൻ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നൻ മാത്രമല്ല ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി’1921’ൽ പറഞ്ഞട്ടുണ്ട്.ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റും എന്നും തോന്നുന്നില്ല.കൂടെ നിൽക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാൻ വന്ന ഇക്ബാൽക്കാക്കും നന്ദി.
https://www.facebook.com/omarlulu/posts/391428092339650
Post Your Comments