സ്വന്തം ജീവിതം അപകടത്തിലാണെന്ന് വെളിപ്പെടുത്തികൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ചർച്ച ചെയ്യപ്പെടുന്നു. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സനൽ കുമാർ കുറിപ്പ് പങ്കുവെച്ചത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച്ച ഫിലിം ഫോറത്തില്‍ അന്വേഷണം നടത്തണമെന്നും സനല്‍ പറയുന്നു.
കാഴ്ച്ച ഫോറത്തിലെ മുന്‍ അംഗമായിരുന്ന സനൽകുമാർ, കാഴ്ച്ചയുടെ ഓഫിസില്‍ അനാശ്യാസ്യപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി ആരോപിക്കുന്നു. തന്നോട് സ്ത്രീകളായ സഹപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് കൊല്ലപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ടും സനല്‍ കുമാര്‍ ശശിധരന്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഷാലുവിന്റെ മൃതദേഹം പൊതിഞ്ഞ നിലയില്‍ കാണപ്പെട്ട ബെഡ്ഷീറ്റ് കാഴ്ചയുടെ ഓഫീസില്‍ ഉണ്ടായിരുന്ന ബെഡ് ഷീറ്റുമായി സാമ്യമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടും അന്വേഷണം വേണമെന്നും സനല്‍കുമാര്‍ പറയുന്നു.
തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച്ചയില്‍ നടക്കുന്ന സംഭവങ്ങള്‍ക്കെതിരെ അന്വേഷണം ഉണ്ടാവണം എന്നും സനൽ കൂട്ടിച്ചേർത്തു.
https://www.facebook.com/sanalmovies/posts/4636308466413610?__cft__[0]=AZUwARFEFPxW4jyqTTgqaKa6OSMEzxjmZH3VU-LkL9DBgk5aMDO2_20h2OAZDx5RgWFBO2JQsmEVAYuI1qs-Rlx7k585GGs5wCwcT05qgHaLExHLSLVyrXxAEoCrLmJh4p4&__tn__=%2CO%2CP-R
Post Your Comments