ഹൈദരാബാദ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി നടി രാകുല്‍ പ്രീത് സിങ് എന്‍ഫോഴ്സ്മെന്റിന് മുന്‍പാകെ ഹാജരായി. മയക്കുമരുന്ന് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ സാധ്യത അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹൈദരാബാദ് സോണല്‍ ഓഫീസിലാണ് രാകുൽ എത്തിയത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടി ചാര്‍മി കൗര്‍, സിനിമാ സംവിധായകന് പുരി ജഗനാഥ് എന്നിവരില്‍ നിന്ന് നേരത്തെ എന്‍ഫോഴ്സ്മെന്റ് മൊഴിയെടുത്തിരുന്നു.
#RakulPreetSingh time to sit front of ED officer's…for investigation@Rakulpreet pic.twitter.com/e91XVhbcIv
— HEMA NIDADHANA (@Hema_Journo) September 3, 2021
മയക്കുമരുന്ന് കേസില്‍ സിനിമാ താരങ്ങളായ രാകുല്‍ പ്രീത് സിങ്, റാണ ദഗ്ഗുബട്ടി, രവി തേജ ഉള്‍പ്പെടെ 12 പേരോടാണ് ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയത്.
നാലു വര്‍ഷം മുന്‍പ് നടന്ന മയക്കുമരുന്ന് കേസിലാണ് നടപടി. 2017ല്‍ തെലങ്കാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്.
Post Your Comments