ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാനും എപ്പോഴും പ്രിയങ്ക ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ വോഗ് ഇന്ത്യ മാഗസിൻ കവറിൽ വന്ന പ്രിയങ്ക ചോപ്രയുടെ ചിത്രവും അണിഞ്ഞിരുന്ന മാലയുമാണ് ചർച്ചയാകുന്നത്.
മംഗൽസൂത്ര മാലയാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡായ ബുൽഗറി ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലാണ് പ്രിയങ്കയുടെ കഴുത്തിൽ അണിഞ്ഞ മംഗൽസൂത്ര. ബുൾഗറിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര ജോനാസ്.
‘Bvlgari Bvlgari നെക്ലസ്’ എന്ന് വിളിക്കപ്പെടുന്ന മംഗൽസൂത്രം വജ്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടെന്നും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. ഈ ഡിസൈൻ രൂപകൽപ്പന ചെയ്യാൻ വർഷങ്ങൾ വേണ്ടി വന്നുവെന്ന് കമ്പനി പറയുന്നു. ഇതിന്റെ വിലയും അത്ര തന്നെയുണ്ട്. 3,49,000 രൂപയാണ് ഈ മാലയുടെ വില.
Leave a Comment