
കുടുംബ വിളക്ക് പരമ്പരയിൽനിന്നും പിന്മാറിയതിൽ വിശദീകരണവുമായി നടി അമൃത നായർ. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി ഇതിനെക്കുറിച്ച് വിശദീകരിച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സീരിയലിൽനിന്നും പിന്മാറിയത് എന്നും, തന്നെ ഒഴിവാക്കിയതാണ് എന്നൊക്കെ വാർത്തകൾ പ്രചരിക്കുന്നുണ്ട് അത് ഒന്നും സത്യമല്ല എന്നും അമൃത പറയുന്നു.
‘തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സീരിയലിൽനിന്നും പിന്മാറിയത്. ഞാൻ അഭിനയം നിർത്തി, എന്റെ കല്യാണമാണ്, എന്നെ ഒഴിവാക്കിയതാണ് എന്നിങ്ങനെ പലതരത്തിലുളള വാർത്തകളും പരക്കുന്നുണ്ട്. ഇതൊന്നും ശരിയല്ല. കുടുംബ വിളക്കിൽനിന്നും ഞാൻ സ്വയം പിന്മാറിയതാണ്. അതെന്റെ വ്യക്തിപരമായ തീരുമാനമാണ്. ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമല്ലോ, അങ്ങനെ എടുത്തതാണ്. വിഷമത്തോടെയാണ് ആ തീരുമാനം എടുത്തത്,’ അമൃത വ്യക്തമാക്കി.
അഭിനയം നിർത്തിയിട്ടില്ലെന്നും പുതിയ പ്രോജക്ടുകളുണ്ടെന്നും അമൃത പറഞ്ഞു. അതിനെക്കുറിച്ച് പതിയെ അറിയിക്കാം. പുതിയൊരു പ്രോജക്ടിന്റെ സെറ്റിൽനിന്നാണ് താൻ ഇപ്പോൾ സംസാരിക്കുന്നതെന്നും അമൃത പറഞ്ഞു.
Post Your Comments