CinemaGeneralLatest NewsMollywoodNEWS

ആ ദിലീപ് സിനിമയുടെ കഥ മഹാഭാരതത്തിൽ നിന്ന് മോഷ്ടിച്ചത്: കലവൂർ രവികുമാർ

തന്റെ വീട്ടിൽ നിന്ന് തന്നെയാണ് ആദ്യം ഇഷ്ടം എന്ന സിനിമയ്ക്കുള്ള ആശയം ഉണ്ടായതെന്ന് കലവൂർ രവികുമാർ

പ്രേക്ഷക മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ദിലീപും നെടുമുടി വേണുവും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഇഷ്ടം’ എന്ന സിനിമ. മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇഷ്ടം. അച്ഛന്റെ നഷ്‌ടമായ പ്രണയം സാഷാത്കരിച്ച് നൽകുന്ന മകന്റെ കഥയാണ് ചിത്രം പറയുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ഒരുക്കിയത് കലവൂർ രവികുമാറായിരുന്നു. ഇപ്പോഴിതാ ഇഷ്ടം സിനിമയുടെ കഥ രചയിക്കാനുള്ള ആശയം എവിടെ നിന്ന് കിട്ടിയതാണ് എന്ന് വെളിപ്പെടുത്തുകയാണ് കലവൂർ രവികുമാർ.

തന്റെ വീട്ടിൽ നിന്ന് തന്നെയാണ് ആദ്യം സിനിമയ്ക്കുള്ള ആശയം ഉണ്ടായതെന്ന് കലവൂർ രവികുമാർ പറയുന്നു. തന്റെ അനിയന് അച്ഛനോടുള്ള സൗഹൃദപരമായ അടുപ്പവും, എന്തും പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു, അതാണ് സിനിമയ്ക്ക് ആശയമായത് എന്ന് കലവൂർ രവികുമാർ പറയുന്നു. എന്നാൽ സിനിമയുടെ പ്രധാന കഥ ശരിക്കും താൻ മഹാഭാരതത്തിൽ നിന്ന് മോഷ്ടിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈനോടാണ് അദ്ദേഹം തന്റെ മനസ് തുറന്നത്.

കലവൂർ രവികുമാറിന്റെ വാക്കുകൾ:

‘ആകെയുള്ള അച്ഛനാണ്. ഉലക്കകൊണ്ട് അടിച്ചുവളർത്തിയതിനാൽ അനുസരണയോടെ എല്ലാം ചെയ്തോളും, അച്ഛൻ ജോലി ചെയ്യുന്നതുകണ്ട് തമാശരൂപേണ അനുജൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. സഹോദരിയുടെ വിവാഹത്തിന്റെ രണ്ടുനാൾ മുൻപ് എല്ലാവരും കൂടെ ഉമ്മറത്തിരിക്കുകയാണ്. അന്നേരം അച്ഛൻ തൊട്ടപ്പുറത്തുനിന്ന് പറമ്പിൽ എന്തോ ജോലി ചെയ്യുകയാണ്. കൂട്ടുകാരോട് അവൻ തമാശയായി പറഞ്ഞപ്പോൾ എനിക്കതിലൊരു കഥ തെളിഞ്ഞു. അച്ഛനോട് എന്തും പറയാൻ ലൈസൻസുള്ള മകനും അച്ഛനും തമ്മിലുള്ളൊരു ബന്ധം. ആ തമാശയിൽ നിന്നാണ് ഇഷ്ടം എന്ന സിനിമ ജനിക്കുന്നത്.

അച്ഛന്റെ പ്രണയം സഫലമാക്കാൻ ഇറങ്ങിത്തിരിച്ച മകന്റെ കഥ– ഇതായിരുന്നു ഇഷ്ടത്തിന്റെ വൺലൈൻ.‌ സത്യം പറഞ്ഞാൽ ഈ കഥ ഞാൻ മോഷ്ടിച്ചതാണ്, മഹാഭാരതത്തിൽ നിന്ന്. മഹാഭാരതത്തിൽ ഭീഷ്മരും അച്ഛനായ ശന്തനുവും തമ്മിലുള്ള ബന്ധമായിരുന്നു എന്റെ പ്രമേയം. സത്യവതിയെ പ്രണയിച്ച ശന്തനുവിന്റെ വിവാഹം നടത്തികൊടുക്കുന്നത് മകനായ ഭീഷ്മരാണ്. ഇതാണ് ഇഷ്ടത്തിന്റെയും കഥ. അതിലേക്ക് എന്റെ അനുജനും അച്ഛനും തമ്മിലുള്ള ബന്ധം കൊണ്ടുവരികയായിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button